കുവൈത്തിൽ ഉപയോഗശൂന്യമായ മരുന്നുകൾ ശേഖരിച്ച് നശിപ്പിക്കുന്നു

Update: 2022-09-16 13:03 GMT

കുവൈത്തിൽ ഉപയോഗശൂന്യമായ മരുന്നുകൾ ശേഖരിച്ച് നശിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു. കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായ മരുന്നുകൾ ശരിയായ രീതിയിൽ നശിപ്പിക്കാതെ മരുന്നുകൾ പ്രകൃതിയിൽ കലർത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്മെന്റ് ഡയരക്ടർ ഷെയ്ഖ അൽ ഇബ്രാഹിം പറഞ്ഞു. ഇത്തരം മരുന്നുകൾ ശേഖരിച്ച് നശിപ്പിക്കുന്ന കാമ്പയിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു ഷെയ്ഖ.

മരുന്നുകൾ മാലിന്യത്തിൽ തള്ളുന്നതും മണ്ണിലും വെള്ളത്തിലുമൊക്കെ കലർത്തുന്നതും പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യും. കാലാവധി കഴിഞ്ഞ മരുന്നുകളിലും ഗുണനിലവാരം നഷ്ടപ്പെട്ട മരുന്നുകളിലും വിഷാംശങ്ങൾ രൂപപ്പെടാൻ വരെ സാധ്യതയുണ്ട്. ശീതീകരിച്ച മുറികളിൽ മരുന്നുകൾ സൂക്ഷിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

Advertising
Advertising

ആന്റി ബയോട്ടിക്ക് മരുന്നുകൾ രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ ഊഷ്മാവിൽ സൂക്ഷിക്കുകയാണ് ഉചിതമെന്നും അവർ പറഞ്ഞു. ഉപയോഗശൂന്യമായ മരുന്നുകൾ വീട്ടുമാലിന്യത്തിലേക്ക് വലിച്ചെറിയുന്നതിലൂടെ വലിയ ആരോഗ്യപ്രശ്‌നമാണ് രാജ്യത്ത് ഉണ്ടാകുന്നത്. അത്തരം മരുന്നുകൾ ആരോഗ്യ കേന്ദ്രങ്ങളിൽ തിരികെയെത്തിച്ച് ശാസ്ത്രീയവും ആരോഗ്യകരവുമായ രീതിയിൽ നശിപ്പിക്കാനാണ് കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഷെയ്ഖ അൽ ഇബ്രാഹിം വിശദീകരിച്ചു. മരുന്നുകൾ ശരിയാംവണ്ണം നശിപ്പിക്കുന്നതിന് അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ ചട്ടമനുസരിച്ച് വിദഗ്ധർ മേൽനോട്ടം വഹിക്കുമെന്നും അധികൃതർ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News