കുവൈത്തിലെ ഇന്ത്യന്‍ പ്രവാസി സമൂഹം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കടുത്ത ചൂടിനെയും അവഗണിച്ച് ഇന്ത്യൻ എംബസിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ 3000ത്തോളം പേർ പങ്കെടുത്തു

Update: 2025-08-15 15:44 GMT
Editor : razinabdulazeez | By : Web Desk

കുവൈത്ത് സിറ്റി: ഇന്ത്യന്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് കുവൈത്തിലെ ഇന്ത്യൻ പ്രവാസി സമൂഹം. രാവിലെ 7:30ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ചടങ്ങുകൾക്ക് തുടക്കമായി. ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദർശ് സ്വൈക ദേശീയ പതാക ഉയർത്തി രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. 2024 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘സ്ട്രാറ്റജിക് പാർട്നർഷിപ്പ്’ നിലയിലേക്ക് ഉയർത്തിയതായും 7 സഹകരണ കരാറുകൾ ഒപ്പുവെച്ചതായും അംബാസഡര്‍ അറിയിച്ചു.

ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കുമായി ഇന്ത്യ സജീവ പങ്കുവഹിക്കുന്നുവെന്നും കാലാവസ്ഥാ വ്യതിയാനം, ഊർജ്ജസുരക്ഷ, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ നേതൃത്വം നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പ്രത്യേക പരിഗണനയ്ക്കായി കുവൈത്ത് ഭരണാധികാരികൾക്ക് നന്ദി അറിയിച്ചു. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ എംബസി എപ്പോഴും സജ്ജമാണെന്നും കുവൈത്തിലെ നിയമങ്ങൾ പാലിക്കണമെന്നും സ്ഥാനപതി അഭ്യർത്ഥിച്ചു. കടുത്ത ചൂടിലും ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. ഇന്ത്യൻ റസ്റ്റോറന്റുകളുടെ സഹകരണത്തോടെ പങ്കെടുത്തവർക്കായി എംബസി പരിസരത്ത് ഭക്ഷണവും ഒരുക്കിയിരുന്നു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News