Writer - razinabdulazeez
razinab@321
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫിൻതാസ് പ്രദേശത്ത് നിന്ന് ഇന്ത്യൻ പൗരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരു ഫിലിപ്പിനോ പൗരനെ അഹ്മദി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ കൈകൾ അറുത്തുമാറ്റിയ നിലയിലായിരുന്നു. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.