കുവൈത്ത് കുടുംബത്തെ കൊന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച ഇന്ത്യക്കാരന്‍ കുറ്റം സമ്മതിച്ചു

തന്റെ കടങ്ങളാണ് കൊലപാതകത്തിനും മോഷണത്തിനും തന്നെ പ്രേരിപ്പിച്ചതെന്ന് പ്രതി വെളിപ്പെടുത്തി

Update: 2022-03-06 08:19 GMT

കുവൈത്തിലെ അര്‍ദിയയില്‍ മൂന്നംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ പൗരന്‍ കുറ്റം സമ്മതിച്ചു. കുറ്റകൃത്യം നടന്നിടത്തുനിന്ന് ശേഖരിച്ച വിരലടയാളങ്ങളും ഇയാളുടേതാണെന്ന് ഫോറന്‍സിക് വിഭാഗവും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഡിഎന്‍എ പരിശോധനയിലും പ്രതി ഇയാളാണെന്ന് തിരിച്ചറിഞ്ഞു.

തന്റെ ഭീമമായ കടങ്ങളാണ് കൊലപാതകത്തിനും തുടര്‍ന്നുള്ള മോഷണത്തിനും തന്നെ പ്രേരിപ്പിച്ചതെന്ന് പ്രതി വെളിപ്പെടുത്തി.

അടുത്തുള്ള വീടുകളിലെ നിരീക്ഷണ ക്യമറകളുടെ സഹായത്തോടെ കൊല്ലപ്പെട്ടവരുടെ വീട്ടില്‍ അജ്ഞാതന്‍ എത്തിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതിയെക്കുറിച്ചു അന്വേഷണം ഊര്‍ജിതമാക്കിയ ഉദ്യോഗസ്ഥര്‍ സുലൈബിയ പ്രദേശത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുറ്റകൃത്യം ചെയ്ത ശേഷം വീട്ടില്‍നിന്ന് മോഷ്ടിച്ച് വിറ്റ സ്വര്‍ണാഭരണങ്ങളും പണവും കണ്ടെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ആസൂത്രിത കൊലപാതകത്തിനാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ നിയമ നടപടികള്‍ക്കായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News