യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിനെതിരായി ഇസ്രായേൽ പ്രചാരണം; കുവൈത്ത് അപലപിച്ചു

അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ലക്ഷ്യമാക്കിയുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ ഗുട്ടെറസിന്റെ സുപ്രധാനമായ പങ്കിനെ കുവൈത്ത് അഭിനന്ദിച്ചു

Update: 2024-10-05 10:17 GMT

കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെതിരായ ഇസ്രായേൽ സർക്കാറിന്റെ പ്രചാരണങ്ങളെ കുവൈത്ത് അപലപിച്ചു. അന്താരാഷ്ട്ര സമാധാനം പ്രോത്സാഹിപ്പിക്കുന്നതിൽ ഗുട്ടെറസിന്റെ പങ്ക് വളരെ വലുതാണെന്ന് കുവൈത്ത് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

യു.എൻ മേധാവിയെ വ്യക്തിത്വ രഹിതനായി പ്രഖ്യാപിക്കാനുള്ള ഇസ്രായേൽ സർക്കാറിന്റെ തീരുമാനത്തെയും കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ലക്ഷ്യമാക്കിയുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിൽ ഗുട്ടെറസിന്റെ സുപ്രധാനമായ പങ്കിനെ കുവൈത്ത് അഭിനന്ദിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News