കുവൈത്തില്‍ താമസിക്കുന്നത് പത്ത് ലക്ഷം ഇന്ത്യക്കാരെന്ന് കണക്കുകൾ

Update: 2023-08-04 02:58 GMT
Advertising

കുവൈത്തില്‍ താമസിക്കുന്നത് പത്ത് ലക്ഷം ഇന്ത്യക്കാര്‍. 2022 മാർച്ച് വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കണക്ക് പുറത്തുവിട്ടിരിക്കുന്നത്.

ഗള്‍ഫ്‌ മേഖലയിലെ ഇന്ത്യക്കാരുടെ എണ്ണത്തില്‍ യു.എ.ഇക്കും, സൗദി അറേബ്യക്കും തൊട്ട് പിറകിലാണ് കുവൈത്ത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ കുവൈത്ത്, അടുത്തിടെ പുറത്തിറക്കിയ കണക്ക് അനുസരിച്ച് 4.793 ദശലക്ഷമാണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. ഇതില്‍ 15.16 ലക്ഷം സ്വദേശികളും 32.7 ലക്ഷം വിദേശികളുമാണ്.

31.65 ശതമാനം സ്വദേശികളും 68.35 ശതമാനം വിദേശികളും എന്നതാണ് ജനസംഖ്യയിലെ അനുപാതം. 9.3 ശതമാനം ജനസംഖ്യ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രാജ്യത്ത് വർധിച്ചിട്ടുണ്ട് . ഇതില്‍ ഭൂരിഭാഗവും പ്രവാസികളാണ്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News