കാസർഗോഡ് ഉത്സവ്; ഫർവാനിയ ഏരിയ കമ്മിറ്റി പിക്നിക് സംഘടിപ്പിച്ചു

ഫർവാനിയ പാർക്കിൽ നടന്ന ചടങ്ങില്‍ ഇഖ്ബാൽ പെരുമ്പട്ട അധ്യക്ഷത വഹിച്ചു

Update: 2022-10-23 16:08 GMT
Editor : banuisahak | By : Web Desk

കുവൈത്ത് സിറ്റി:കെ.ഇ.എയുടെ നേതൃത്വത്തില്‍ അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടക്കുന്ന കാസർഗോഡ് ഉത്സവിൻ്റെ പ്രചാരണാർത്ഥം ഫർവാനിയ ഏരിയ കമ്മിറ്റി പിക്നിക് സംഘടിപ്പിച്ചു. ഫർവാനിയ പാർക്കിൽ നടന്ന ചടങ്ങില്‍ ഇഖ്ബാൽ പെരുമ്പട്ട അധ്യക്ഷത വഹിച്ചു. കാസര്‍ഗോഡ്‌ എക്സ്പാര്‍ട്ട്സ് അസോസിയേഷന്‍ പ്രസിഡണ്ട്‌ പി.എ.നാസർ ഉൽഘാടനം ചെയ്തു.

പരിപാടിയുടെ ഭാഗമായി നടന്ന വടം വലി മത്സരത്തിൽ അഡ്വസറി ടീം കിരീടം നേടി . ഖൈത്താൻ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. അസർ കുമ്പള,അഭിലാഷ് എന്നീവർ പിക്നിക്കിന് നേതൃത്വം നൽകി. റഫീക്ക് ഒളവറ സ്വാഗതവും അനിൽ ചിമേനി നന്ദിയും പറഞ്ഞു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News