മുഖ്യമന്ത്രി നാളെ കുവൈത്തിൽ; വെള്ളിയാഴ്ച വൈകിട്ട് മലയാളികളെ അഭിസംബോധന ചെയ്യും

മൻസൂരിയ അൽ അറബി സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിലാണ് അഭിസംബോധന ചെയ്യുക

Update: 2025-11-05 14:12 GMT
Editor : Mufeeda | By : Web Desk

കുവൈത്ത് സിറ്റി: ​ഗൾഫ് പര്യടനത്തിന്റെ ഭാ​ഗമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കുവൈത്തിലെത്തും. രാവിലെ 6:30ന് കുവൈത്തിലെത്തുന്ന മുഖ്യമന്ത്രി പ്രമുഖരുമായും പ്രവാസി സംഘടനകളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.

രണ്ടു ദിവസത്തെ സന്ദർശനത്തിൽ മുഖ്യമന്ത്രിക്കൊപ്പം സാംസ്കാരിക മന്ത്രി സജിചെറിയാനും ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഐഎഎസ് എന്നിവരും ഉണ്ടാകും. വെള്ളിയാഴ്ച വൈകിട്ട് 4:30 ന് മൻസൂരിയ അൽ അറബി സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിലൊരുക്കിയ പരിപാടിയിൽ മലയാളികളെ അഭിസംബോധന ചെയ്യും.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News