മരണശേഷം അവയവങ്ങൾ ദാനം ചെയ്യുന്നവരുടെ എണ്ണത്തിൽ കുവൈത്തിന് മുന്നേറ്റം; അറബ് മേഖലയിൽ ഒന്നാം സ്ഥാനം

രാജ്യത്തെ ജനസംഖ്യയുമായി താരതമ്യം ചെയ്താണ് പട്ടിക തയ്യാറാക്കുന്നതെന്ന് ആരോഗ്യ ഉദ്യോഗസ്ഥൻ വ്യക്തമാക്കി

Update: 2023-02-03 18:45 GMT

മരണശേഷം അവയവങ്ങൾ ദാനം ചെയ്യുന്നവരുടെ എണ്ണത്തിൽ കുവൈത്തിന് മുന്നേറ്റം. അറബ് മേഖലയിൽ കുവൈത്തിനാണ് ഒന്നാം സ്ഥാനം. രാജ്യത്തെ ജനസംഖ്യയുമായി താരതമ്യം ചെയ്താണ് പട്ടിക തയ്യാറാക്കുന്നതെന്ന് ആരോഗ്യ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം മരണപ്പെട്ട 50 വ്യക്തികളിൽ നിന്ന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടന്നതാതായി ആരോഗ്യ മന്ത്രാലയത്തിലെ അവയവ വിതരണ യൂണിറ്റ് ഡയറക്ടറും കുവൈത്ത് ട്രാൻപ്ലാന്റ് സൊസൈറ്റി മേധാവിയുമായ ഡോ. മുസ്തഫ അൽ മുസാവി പറഞ്ഞു. അവയവ ദാതാക്കളെ ആദരിക്കുന്നതിനായി കുവൈത്ത് ട്രാൻസ്‌പ്ലാന്റ് സൊസൈറ്റിയുടെ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertising
Advertising

സമാനമായ രീതിയില്‍ ജീവിച്ചിരിക്കുന്നവരിൽ നിന്നും വൃക്ക മാറ്റിവെക്കല്‍ സര്‍ജറി വിജയകരമായി നടത്തിയതായി അദ്ദേഹം പറഞ്ഞു. രാജ്യത്ത് പ്രതിവർഷം ഏകദേശം 100 വൃക്ക മാറ്റിവയ്ക്കൽ നടത്തപ്പെടുന്നുണ്ട്. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രി‍യും രാജ്യത്ത് ആരംഭിച്ചതായി ഡോ. മുസ്തഫ അറിയിച്ചു. കൂടുതൽ പേരെ അവയവദാനത്തിന് പ്രേരിപ്പിക്കുവാന്‍ നിരവധി പ്രചാരണ പരിപാടികളാണ് ആരംഭിച്ചിട്ടുള്ളത്‌. അടുത്ത വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ദാതാക്കളുടെ എണ്ണം 17,000ൽ നിന്ന് 30,000 ആയി ഉയർത്താനാണ് ശ്രമമെന്ന് ഡോ. മുസ്തഫ അൽ മുസാവി പറഞ്ഞു.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News