'ഹവാര ഗ്രാമത്തെ തുടച്ചുനീക്കും';ഇസ്രേയിലിന്റെ പരാമർശത്തിനെതിരെ കുവൈത്ത്
ഇസ്രയേൽ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇടപെടമെന്ന് കുവൈത്ത്
palestine
ഫലസ്തീനെതിരായ ഇസ്രേയിലിന്റെ പരാമർശത്തിനെതിരെ ശക്തമായി പ്രതികരിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം രംഗത്തെതി. ഫലസ്തീന് പൂർണ്ണ സംരക്ഷണം നൽകുന്നതിനും ഇസ്രയേൽ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഇടപെടമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു.
ഫലസ്തീൻ വെസ്റ്റ് ബാങ്കിലെ ഹവാര ഗ്രാമത്തെ 'തുടച്ചുനീക്കുമെന്ന' ഇസ്രായേലി മന്ത്രിയുടെ ആഹ്വാനത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇത്തരം നിരുത്തരവാദപരവും പ്രകോപനപരവുമായ പരാമർശങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധവും, അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ നഗ്നമായ ലംഘനവുമാണെന്ന് മന്ത്രാലയം ചൂണ്ടികാട്ടി.
ഫലസ്തീന് പൂർണ്ണ സംരക്ഷണം നൽകുന്നതിനും ഇസ്രയേൽ അക്രമങ്ങളും ദുഷ്പ്രവൃത്തികളും അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. വിഷയത്തിൽ യു.എൻ പ്രമേയങ്ങളെ അടിസ്ഥാനമാക്കി ന്യായവും ശാശ്വതവും സമഗ്രവുമായ പഫലസ്തീൻ വെസ്റ്റ് ബാങ്കിലെ ഹവാര ഗ്രാമത്തെ 'തുടച്ചുനീക്കുമെന്ന' ഇസ്രായേലി മന്ത്രിയുടെ ആഹ്വാനത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചുരിഹാരത്തിനുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതായി കുവൈത്ത് അറിയിച്ചു.കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967-ന് മുമ്പുള്ള അതിർത്തിക്കുള്ളിൽ സ്വതന്ത്ര രാജ്യം സ്ഥാപിക്കാനുള്ള അവകാശം ഉൾപ്പെടെ, ഫലസ്തീന് അവരുടെ നിയമാനുസൃതമായ രാഷ്ട്രീയ അവകാശങ്ങൾ നേടിയെടുക്കുന്നത് വരെ കുവൈത്തിന്റെ പിന്തുണ വിദേശകാര്യ മന്ത്രാലയം ഉറപ്പുനൽകി.