വിനോദസഞ്ചാരവും നിക്ഷേപവും സാമ്പത്തിക വളർച്ചയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് കുവൈത്ത്

പത്തുദിവസത്തിനകം നിർദേശങ്ങൾ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്

Update: 2025-02-09 15:20 GMT
Editor : razinabdulazeez | By : Web Desk

കുവൈത്ത് സിറ്റി: വിനോദസഞ്ചാരവും വിദേശ നിക്ഷേപവും വർദ്ധിപ്പിക്കാൻ ഒരുങ്ങി കുവൈത്ത്. വിനോദസഞ്ചാര പദ്ധതികളിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള നടപടികൾ കരടു നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൂറിസം പദ്ധതികളും നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കുന്ന ആധുനിക ടൂറിസം വികസന മാതൃക രൂപപ്പെടുത്താനാണ് രാജ്യം ശ്രമിക്കുന്നത്. ഇതിനായി, വിനോദസഞ്ചാര മേഖലയിൽ നിക്ഷേപം നടത്താൻ അന്താരാഷ്ട്ര കമ്പനികൾക്ക് സൗകര്യമൊരുക്കുന്ന വിധം വ്യവസ്ഥകൾ ഉദാരമാക്കും. വൈവിധ്യമാർന്ന ടൂറിസം ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിലും സന്ദർശകർക്ക് ആകർഷകമായ അനുഭവം നൽകുന്നതിലും ദ്വീപുകളും ബീച്ചുകളും പ്രധാന പങ്ക് വഹിക്കും.

Advertising
Advertising

അതോടൊപ്പം, രാജ്യത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് വർദ്ധിപ്പിക്കാൻ വിസ നടപടിക്രമങ്ങൾ ലളിതമാക്കും. അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി പ്രചാരണ പദ്ധതികളും നടത്തും. വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ആസ്തികളുടെയും സംരക്ഷണം ഉറപ്പാക്കാനും കൈയേറ്റം തടയാനും സംവിധാനമുണ്ടാക്കും. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പരാതികളും നിയമലംഘനങ്ങളും കൈകാര്യം ചെയ്യാനുള്ള സ്ഥിരം സംവിധാനവും രൂപീകരിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളെ താൽക്കാലികമായോ ശാശ്വതമായോ പ്രതികൂലമായി ബാധിക്കുന്ന പദ്ധതികളോ വികസന പദ്ധതികളോ അംഗീകരിക്കാതിരിക്കാൻ സർക്കാർ ഏജൻസികൾക്ക് കരടുനിയമം നിർദേശിക്കുന്നു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News