ഇന്ത്യയുടെ 100 കോടി ഡോസ് വാക്സിൻ നേട്ടം ആഘോഷമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസ്സി

കുവൈത്ത് ഉൾപ്പെടെ 90ലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ ഉൽപാദിപ്പിച്ച കോവിഡ് വാക്സിൻ എത്തിച്ചതായി അംബാസഡർ

Update: 2021-10-21 17:15 GMT

ഇന്ത്യയുടെ 100 കോടി ഡോസ് വാക്സിൻ നേട്ടം ആഘോഷമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസ്സി. ഇന്ത്യ ലോകത്തിൻറെ ആരോഗ്യ പരിചരണ കേന്ദ്രം' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടി അംബാസഡർ സിബി ജോർജ്ജ് ഉദ്‌ഘാടനം ചെയ്തു. കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയമായ നേട്ടമാണ് ഇന്ത്യ കൊയ്തതെന്നും കുവൈത്ത് ഉൾപ്പെടെ 90ലേറെ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ ഉൽപാദിപ്പിച്ച കോവിഡ് വാക്സിൻ എത്തിച്ചതായും അംബാസഡർ പറഞ്ഞു

ഓരോ ഇന്ത്യൻ പൗരനും അഭിമാനിക്കാൻ കഴിയുന്ന നേട്ടമാണ് വാക്സിനേഷൻ രംഗത്ത് ഇന്ത്യ കൈവരിച്ചതെന്ന് ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡൻറ് ഡോ. അമീർ അഹ്മദ് പറഞ്ഞു. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന്‍റെ വിഡിയോ സന്ദേശം ചടങ്ങിൽ പ്രദർശിപ്പിച്ചു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News