ഗസ്സയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യു.എൻ പ്രമേയം യു.എസ് വിറ്റോ ചെയ്തതിനെ കുവൈത്ത് അപലപിച്ചു

ഗസ്സയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ മുന്നറിയിപ്പിനോട് പ്രതികരിക്കുന്നതിൽ സുരക്ഷാ കൗൺസിലിൽ പരാജയപ്പെട്ടതിൽ കാബിനറ്റ് യോഗം ആശങ്ക രേഖപ്പെടുത്തി.

Update: 2023-12-12 14:22 GMT
Advertising

കുവൈത്ത് സിറ്റി: ഗസ്സയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന കരട് പ്രമേയം യു.എൻ സുരക്ഷാ കൗൺസിലിൽ അമേരിക്ക വീറ്റോ ചെയ്തതിനെ കുവൈത്ത് മന്ത്രിസഭ ശക്തമായി അപലപിച്ചു. ഗസ്സയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ മുന്നറിയിപ്പിനോട് പ്രതികരിക്കുന്നതിൽ സുരക്ഷാ കൗൺസിലിൽ പരാജയപ്പെട്ടതിൽ കാബിനറ്റ് യോഗം ആശങ്ക രേഖപ്പെടുത്തി. അമീർ ശൈഖ് നവാഫ് അൽ അഹ്‌മദ് അൽ ജാബിർ അസ്സബാഹിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി. ദേശീയ അസംബ്ലി സമ്മേളനത്തിന്റെ അജണ്ടകൾ മന്ത്രിസഭ ചർച്ച ചെയ്തതായി ക്യാബിനറ്റ്കാര്യ മന്ത്രി ഇസ അൽ കന്ദരി അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News