കുവൈത്ത് ഫർവാനിയ ഹോസ്‌പിറ്റൽ ഡയാലിസിസ് സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു
ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷ ചടങ്ങ് ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്ത് ഫർവാനിയ ഹോസ്‌പിറ്റൽ ഡയാലിസിസ് സെന്റർ ഓണാഘോഷം സംഘടിപ്പിച്ചു. ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷ ചടങ്ങ് ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു. ഡോക്ടർ റൂബൻ ജോർജ് അധ്യക്ഷനായിരുന്നു. ജാതിയുടെയും മതത്തിന്റെയും ചട്ടക്കൂടുകള്‍ ഇല്ലാതെ എല്ലാവരും ഒത്തൊരുമയോടെ ആഘോഷിക്കുന്ന ഓണം വലിയൊരു സന്ദേശമാണ് ലോകത്തിനു തന്നെ നല്‍കുന്നതെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തിയ കലാ കായിക മത്സരങ്ങള്‍ മുഖ്യ ആകര്‍ഷണമായിരുന്നു.വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. ഹല മെഡിക്കല്‍ ഗ്രൂപ്പ് ഓപ്പറേഷൻ മാനേജർ സജിൻ സാബു മുഖ്യാതിഥിയായിരുന്നു സിസ്‌റ്റർ ബീനാ മാത്യു സ്വാഗതവും സിസ്‌റ്റർ റെജി ജോസഫ് നന്ദിയും പറഞ്ഞു.