കുവൈത്തില്‍ വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

രാജ്യത്തേക്ക് മടങ്ങി എത്തുന്ന വിദേശികള്‍ കുവൈത്തില്‍ നിന്ന് വാക്‌സിന്‍ എടുത്തവര്‍ ആണെങ്കില്‍ ഇമ്മ്യൂണ്‍ ആപ്പിലോ / കുവൈറ്റ് മൊബെയില്‍ ഐ.ഡി ആപ്പിലോ നിറം പച്ച നിറത്തില്‍ വാക്‌സിനേറ്റഡ് സ്റ്റാറ്റസ് തെളിയണം.

Update: 2021-07-27 17:59 GMT

കുവൈത്തില്‍ ആഗസ്ത് ഒന്ന് മുതല്‍ വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വ്യോമയാനവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. വിദേശത്തു നിന്ന് വാക്‌സിന്‍ എടുത്തവരുടെ സര്‍ട്ടിഫിക്കറ്റിന് ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം നിര്‍ബന്ധമാണെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. കുവൈത്ത് മുസാഫിര്‍, ശ്ലോനിക് പ്ലാറ്റ് ഫോമുകളില്‍ യാത്രക്കാരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഡി.ജി.സി.എ വ്യക്തമാക്കി. സിവില്‍ വ്യോമയാന വകുപ്പ് വിമാനക്കമ്പനികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ ആണ് ഇക്കാര്യങ്ങള്‍ ഉള്ളത്.

Advertising
Advertising

രാജ്യത്തേക്ക് മടങ്ങി എത്തുന്ന വിദേശികള്‍ കുവൈത്തില്‍ നിന്ന് വാക്‌സിന്‍ എടുത്തവര്‍ ആണെങ്കില്‍ ഇമ്മ്യൂണ്‍ ആപ്പിലോ / കുവൈറ്റ് മൊബെയില്‍ ഐ.ഡി ആപ്പിലോ നിറം പച്ച നിറത്തില്‍ വാക്‌സിനേറ്റഡ് സ്റ്റാറ്റസ് തെളിയണം. വിദേശ രാജ്യങ്ങളില്‍ വെച്ച് കുവൈത്ത് അംഗീകൃത വാക്‌സിന്‍ സ്വീകരിച്ചവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും ഇതിന്റെ അംഗീകാരം ബോര്‍ഡിങ് ടൈമില്‍ കാണിക്കുകയും വേണം. രണ്ടു വിഭാഗക്കാരും ശ്ലോനിക് ആപ്പിലും കുവൈത്ത് മുസാഫിര്‍ പ്ലാറ്റ്ച്ചിഫോമിലും രജിസ്റ്റര്‍ ചെയ്യുകയും വേണം. കുവൈത്തിലെത്തിയതിനു ശേഷം ഒരാഴ്ച ഗാര്‍ഹിക നിരീക്ഷണത്തില്‍ കഴിയണം. യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. ഹോം ക്വാറന്റൈന്‍ മൂന്നു ദിവസം പൂര്‍ത്തിയാക്കിയവര്‍ സ്വന്തം ചെലവില്‍ പി.സി.ആര്‍ പരിശോധന നടത്തി കോവിഡ് ഇല്ലെന്നു തെളിയിച്ചാല്‍ ക്വറന്റൈന്‍ അവസാനിപ്പിക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News