ഡച്ചിൽ ഖുർആൻ കോപ്പി കത്തിച്ച സംഭവത്തെ ശക്തമായി അപലപിച്ച് കുവൈത്ത്

Update: 2023-09-27 01:30 GMT

ഡച്ച് നഗരമായ ഹേഗിലെ എംബസികൾക്ക് മുന്നിൽ ഖുർആൻ കോപ്പി കത്തിച്ച സംഭവത്തെ കടുത്ത ഭാഷയിൽ അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം.

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ നടത്തുന്ന ഇത്തരം നിന്ദ്യമായ പ്രവൃത്തികളും ഹീനമായ കുറ്റകൃത്യങ്ങളും തീർത്തും അപലപനീയമാണെന്ന് കുവൈത്ത് വ്യക്തമാക്കി.

ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതാണ് ഈ പ്രവൃത്തികള്‍. സഹിഷ്ണുതയും സാഹോദര്യവും സമാധാനപരമായ സഹവർത്തിത്വവും പ്രചരിപ്പിക്കേണ്ട സമയത്ത് വിദ്വേഷവും കലഹവുമാണ് ഇതിലൂടെ വളർത്തുന്നതെന്ന് കുവൈത്ത് ചൂണ്ടിക്കാട്ടി. ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News