കുവൈത്തിൽ ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രാലയം

മരുന്ന് ലഭ്യത ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിച്ചതായും അധികൃതർ വ്യക്തമാക്കി.

Update: 2022-07-06 16:24 GMT

മസ്കത്ത്: കുവൈത്തിൽ ജീവൻ രക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രാലയം. കോവിഡ് മഹാമാരിയെ തുടർന്ന് ആഗോള തലത്തിൽ ഉണ്ടായ മരുന്ന് ക്ഷാമം നേരിടുന്നതിനായി പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നതായും ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

അർബുദ രോഗ ചികിത്സക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളുടെ ക്ഷാമം രാജ്യത്ത് രൂക്ഷമായതായും ബദൽ മരുന്നുകൾ ഉപയോഗിക്കുന്നതിനുള്ള പ്രോട്ടോക്കോൾ സംബന്ധിച്ചു ആശയകുഴപ്പം നിലനിൽക്കുന്നതായും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയം വിശദീകരണകുറിപ്പ് ഇറക്കിയത്. മരുന്ന് ലഭ്യത ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിച്ചതായും അധികൃതർ വ്യക്തമാക്കി.

Advertising
Advertising

കുവൈത്തിനെ സംബന്ധിച്ച് വിവിധ ഔഷധങ്ങളുടെയും മെഡിക്കൽ ഉത്പന്നങ്ങളുടെയും തന്ത്രപ്രധാന ശേഖരം സുരക്ഷിതമാണ്. രാജ്യത്തെ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും അവരുടെ ആവശ്യത്തിനുള്ള മരുന്നുകൾ ഉറപ്പാക്കുന്നുണ്ട്. ഏതെങ്കിലും മരുന്ന് ലഭ്യമല്ലാത്ത സാഹചര്യത്തിൽ അതിന് കൃത്യമായ ബദൽ മെഡിസിൻ നൽകാൻ മന്ത്രാലയത്തിന് കൃത്യമായ പ്രോട്ടോക്കോൾ നിലവിലുണ്ട് .ആഗോളതലത്തിൽ ക്ഷാമം അനുഭവപ്പെടുന്ന എല്ലാ മരുന്നുകൾക്കും അതേ രാസഘടകങ്ങൾ അടങ്ങിയ ബദലുകൾ ലഭ്യമാണെന്നും പ്രദേശികമായി ലഭ്യമല്ലാത്ത മരുന്നുകൾ വിദേശരാജ്യങ്ങളിലെ ആരോഗ്യസംവിധാനങ്ങളുമായി കൈകോർത്തു കൊണ്ട് വേഗത്തിൽ എത്തിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

കോവിഡിന് ശേഷം ചില മരുന്നു കമ്പനികൾ ഉത്പാദനം മതിയാക്കുകയും ഫാക്റ്ററികൾ അടച്ചു പൂട്ടുകയും ചെയ്തതാണ് ആഗോളതലത്തിൽ മരുന്ന് ക്ഷാമത്തിന് കാരണം. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News