കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം; യുവജനകാര്യ മന്ത്രി അബ്ദുറഹ്‌മാൻ ആൽ മുതൈരി ഉദ്ഘാടനം ചെയ്തു

നയതന്ത്ര പ്രതിനിധികൾ, എഴുത്തുകാർ, വായനക്കാർ തുടങ്ങി നിരവധി പേരാണ് മേള സന്ദർശിച്ചത്. 1975 മുതലാണ് പുസ്തകമേള ആരംഭിച്ചത്.

Update: 2022-11-17 19:02 GMT
Advertising

കുവൈത്ത് സിറ്റി: 45-ാം കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് മിശ്‌റഫ് ഇന്റർനാഷനൽ ഫെയർ ഗ്രൗണ്ടിൽ തുടക്കമായി. യുവജനകാര്യ മന്ത്രി അബ്ദുറഹ്‌മാൻ അൽ മുതൈരി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയാണ് പുസ്തകോത്സവമെന്നും കുവൈത്തിലെ യുവജനങ്ങൾക്ക് തങ്ങളുടെ രചനകളും കഴിവും പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് പുസ്തകോത്സവത്തിലൂടെ തുറന്നുകിട്ടുന്നതെന്നും മന്ത്രി പറഞ്ഞു.

നയതന്ത്ര പ്രതിനിധികൾ, എഴുത്തുകാർ, വായനക്കാർ തുടങ്ങി നിരവധി പേരാണ് മേള സന്ദർശിച്ചത്. 1975 മുതലാണ് പുസ്തകമേള ആരംഭിച്ചത്. കോവിഡ് കാരണം കഴിഞ്ഞ മൂന്നുവർഷം മേള നടന്നിരുന്നില്ല. 29 രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രസാധകരാണ് പുസ്തകമേളയിൽ പങ്കെടുക്കുന്നത്. 404 പബ്ലിഷിങ് കമ്പനികളും 117 മറ്റു പങ്കാളികളും മേളക്കെത്തിയതായി അധികൃതർ അറിയിച്ചു. മിശ്‌റഫ് ഇന്റർനാഷനൽ ഫെയർ ഗ്രൗണ്ടിലെ അഞ്ച്, ആറ്, ഏഴ്, ഏഴ് ബി ഹാളുകളിലാണ് പുസ്തകമേള നടക്കുന്നത്. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും വൈകുന്നേരം 4:30 മുതൽ രാത്രി 10 വരെയുമാണ് സന്ദർശന സമയം. വെള്ളിയാഴ്ച വൈകീട്ട് നാല് മുതൽ 10 വരെ പ്രവേശനം ഉണ്ടായിരിക്കുകയെന്ന് അധികൃതർ അറിയിച്ചു. പാനൽ ഡിസ്‌കഷൻ, വർക്‌ഷോപ്പുകൾ, സ്റ്റോറി ടെല്ലിങ്, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ തുടങ്ങിയവ മേളയുടെ ഭാഗമായി സംഘടിപ്പിക്കും. ഈ മാസം 26 വരെ മേള നീണ്ടുനിൽക്കും.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News