കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സിറ്റി സോണൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

Update: 2025-03-20 17:31 GMT
Editor : Thameem CP | By : Web Desk

കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സിറ്റി സോണൽ ഇഫ്താർ സംഗമം നടത്തി. സാൽമിയ ഇന്ത്യൻ മോഡൽ സ്‌കൂൾ അങ്കണത്തിൽ വെച്ചായിരുന്നു പരിപാടി. സുബൈർ മൗലവി ആലക്കാട് റമദാൻ സന്ദേശം നൽകി. അബ്ദുല്ലത്തീഫ് ഷാദിയ അധ്യക്ഷത വഹിച്ച പരിപാടി വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കെകെഎംഎ മുഖ്യരക്ഷാധികാരി കെ സിദ്ദിഖ് പ്രസ്ഥാനിക പ്രവർത്തനത്തിന്റെ നാൾ വഴികൾ വിശദീകരിച്ചു.

കേന്ദ്ര നേതാക്കളായ ബി എം ഇക്ബാൽ, സംസം റഷീദ്, ഒ പി ഷറഫുദ്ദീൻ, സൈദ് റഫീഖ്, അബ്ദുൽ കലാം മൗലവി, അഷ്‌റഫ് മാങ്കാവ്, ലത്തീഫ് എടയൂർ, ജബ്ബാർ ഗുർപൂർ, ഹമീദ് മുൽക്കി, ഷെരീഫ് പി എം, ടി ഫിറോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. സോണൽ ജനറൽ സെക്രട്ടറി എൻ. കെ അബ്ദുറസാഖ് സ്വാഗതം പറഞ്ഞു. കേന്ദ്ര, സോണൽ, വിവിധ ബ്രാഞ്ച്, യൂണിറ്റ് നേതാക്കൾ ഇഫ്താർ മീറ്റിന് നേതൃത്വം നൽകി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News