കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷൻ സ്കോളർഷിപ്പ് വിതരണം സംഘടിപ്പിച്ചു

Update: 2023-11-30 03:42 GMT

കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷൻ കണ്ണൂർ നോളജ് സെൻ്ററിൽ സ്കോളർഷിപ്പ് പദ്ധതി വിതരണം സംഘടിപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ മോഹനൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസമേഖലയിൽ നടത്തിക്കൊണ്ടിരിക്കുന്ന കാവിവൽക്കരണത്തെയും ചരിത്രത്തിലെ തിരുത്തലുകളും കണ്ടറിയുവാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ മുഖ്യാതിഥിയായിരുന്നു.അബ്ദുൽ ഫത്താഹ് തയ്യിൽ ആമുഖഭാഷണം നടത്തി.

കെ.കെ അബ്ദുള്ള അധ്യക്ഷനായിരുന്നു. എ.പി അബ്ദുൽ സലാം, പി. കെ ഇസ്മത്, നാസർ എന്നീവര്‍ സംസാരിച്ചു. വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം അതിഥികളും കെ.കെ.എം.എ ഭാരവാഹികളും നിര്‍വ്വഹിച്ചു. സുബൈർ ഹാജി,നിസാം നാലകത്ത്,എച്ച് എ ഗഫൂർ,എ. വി മുസ്തഫ,ഖാലിദ് മംഗള, അലി കുട്ടി ഹാജി, ദിലീപ് കോട്ടപ്പുറം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Advertising
Advertising


 


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News