കുവൈത്ത് കെ.എം.സി സി പുനസംഘടിപ്പിച്ചു

ഗുരുതര അച്ചടക്ക ലംഘനത്തെ തുടർന്ന് ജനറൽസെക്രട്ടറി ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളെ സസ്‌പെൻഡ് ചെയ്തതിനെത്തുടർന്നാണ് കേന്ദ്ര കമ്മിറ്റി പുനസംഘടിപ്പിച്ചത്.

Update: 2024-06-06 08:51 GMT

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി സി പുനസംഘടിപ്പിച്ചു.ഗുരുതര അച്ചടക്ക ലംഘനത്തെ തുടർന്ന് ജനറൽസെക്രട്ടറി ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളെ സസ്‌പെൻഡ് ചെയ്തതിനെത്തുടർന്നാണ് കേന്ദ്ര കമ്മിറ്റി പുനസംഘടിപ്പിച്ചത്.

മുസ്തഫ കാരിയെ ജനറൽസെക്രട്ടറിയായും റഊഫ് മശ്ഹൂർ തങ്ങളെ വൈസ് പ്രസിഡണ്ടായും സലാം പട്ടാമ്പിയെ സെക്രട്ടറിയായും നിയമിച്ചു.ഉപദേശക സമിതി ചെയർമാനായി ടി.ടി.സലിമിനെയും വൈസ് ചെയർമാനായി ബഷീർ ബാത്തയേയും പ്രഖ്യാപിച്ചു.കെ.ടി.പി അബുറഹിമാൻ, ഇബ്രാഹിം കൊടക്കാട്ട്,,കെ.കെ.പി ഉമ്മർ കുട്ടി, ഇസ്മായീൽ ബിവിഞ്ച, സിദ്ധീഖ് വലിയകത്ത് എന്നീവരെയും നിയോഗിച്ചു.നിലവിലെ ഭാരവാഹികൾ തൽ സ്ഥാനത്ത് തുടരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് അറിയിച്ചു.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News