കുവൈത്തിൽ ഗാർഹിക ജോലിക്കാരുടെ മിനിമം വേതനം 75 ദീനാർ ആക്കി വർധിപ്പിക്കാൻ നീക്കം

ഗാർഹികത്തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി മാൻപവർ പബ്ലിക് അതോറിറ്റി ചില രാജ്യങ്ങളുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മിനിമം ശമ്പളം ഉയർത്തുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നത്.

Update: 2022-04-03 17:20 GMT

കുവൈത്തിൽ ഗാർഹിക ജോലിക്കാരുടെ മിനിമം വേതനം വർധിപ്പിക്കാൻ നീക്കം. മാൻ പവർ അതോറിറ്റി ആണ് ഗാർഹിക മേഖലയിലേക്ക് കൂടുതൽ തൊഴിലാളികളെ ആകർഷിക്കുന്നതിനായി അടിസ്ഥാന ശമ്പളം 75 ദീനാർ ആക്കി വർധിപ്പിക്കാൻ നീക്കം നടത്തുന്നത്. രാജ്യത്തെ ഗാർഹികത്തൊഴിലാളി ക്ഷാമത്തിന് പരിഹാരം കാണാൻ കൂടുതൽ പേരെ മേഖലയിലേക്ക് ആകർഷിക്കേണ്ടതുണ്ട് . ഇതിനു ശമ്പള പരിധി ഉയർത്തൽ അനിവാര്യമാണെന്നാണ് മാൻപവർ അതോറിറ്റിയുടെ വിലയിരുത്തൽ. മിനിമം വേതനം 75 ദീനാർ എങ്കിലും ആയി ഉയർത്തണമെന്നാണ് നിർദേശം.

ഗാർഹികത്തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി മാൻപവർ പബ്ലിക് അതോറിറ്റി ചില രാജ്യങ്ങളുമായി ചർച്ച ആരംഭിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മിനിമം ശമ്പളം ഉയർത്തുന്നതിനെക്കുറിച്ച് അധികൃതർ ആലോചിക്കുന്നത്. നിലവിൽ 60 ദീനറാണ് കുവൈത്ത് ഗാർഹിക മേഖലയിലെ മിനിമം ശമ്പളം . ഇതുപോലും ലഭിക്കാത്തവരും നിരവധിയായാണ് ഇന്ത്യയും ഫിലിപ്പീൻസും പ്രത്യേക തൊഴിൽ കരാറിലൂടെ ഗാർഹിക ജോലിക്കാർക്ക് മെച്ചപ്പെട്ട ശമ്പളം ഉറപ്പുവരുത്തിയിരുന്നു. ഇന്ത്യയും കുവൈത്തും തമ്മിൽ ഒപ്പുവെച്ച റിക്രൂട്ട്‌മെന്റ് ധാരണാപത്രം അനുസരിച്ച് ഇന്ത്യൻ പുരുഷ ഗാർഹികത്തൊഴിലാളികളുടെ മിനിമം വേതനം 100 ദീനാറും ആയും വനിതകളുടേത് 110 ദീനാറുമാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 1,40,000ത്തിലേറെ ഗാർഹികത്തൊഴിലാളികളാണ് കുവൈത്തിൽ നിന്ന് തിരിച്ചുപോയത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News