കുവൈത്തിൽ ക്രിമിനൽ സ്റ്റാറ്റസ് റിപ്പോർട്ട് ഓൺലൈൻ വഴി ലഭ്യമാക്കുന്ന സർവീസ് ആരംഭിച്ചതായി ആഭ്യന്തരമന്ത്രാലയം

നാട്ടിലെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് സമാനമായ രേഖയാണ് ക്രിമിനൽ സ്റ്റാറ്റസ് റിപ്പോർട്ട്

Update: 2022-06-03 19:15 GMT
Editor : afsal137 | By : Web Desk

ക്രിമിനൽ സ്റ്റാറ്റസ് റിപ്പോർട്ട് ഓൺലൈൻ വഴി ലഭ്യമാക്കുന്ന സർവീസ് ആരംഭിച്ചതായി കുവൈത്ത് ആഭ്യന്തരമന്ത്രാലയം. സർക്കാർ സേവനങ്ങൾക്കുള്ള ഏക ജാലക സംവിധാനമായ സഹൽ ആപ്ലിക്കേഷൻ വഴിയാണ് സേവനം ലഭ്യമാവുക. ആധികാരികത ഉറപ്പാക്കാൻ ക്യു ആർ സെക്യൂരിറ്റി കോഡ് സഹിതമാണ് ക്രിമിനൽ സ്റ്റാറ്റസ് ഇഷ്യൂ ചെയുക എന്ന് അധികൃതർ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിലെ ഇൻഫോർമേഷൻ സിസ്റ്റം ഡിപ്പാർട്ടുമെന്റിന്റെ സഹായത്തോടെ ക്രിമിനൽ എവിഡൻസ് വിഭാഗമാണ് വ്യക്തികളുടെ ക്രിമിനൽ സ്റ്റാറ്റസ് റിപ്പോർട്ട് ഇഷ്യൂ ചെയ്യുന്നതിനു സഹൽ ആപ്പിൽ സൗകര്യം ഒരുക്കിയത്. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും ഇവയുടെ ആധികാരികത പരിശോധിക്കാൻ സാധിക്കും. നാട്ടിലെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് സമാനമായ രേഖയാണ് ക്രിമിനൽ സ്റ്റാറ്റസ് റിപ്പോർട്ട്.

Advertising
Advertising

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നു ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വിഭാഗം വ്യക്തമാക്കി. ഇ ഗവേൺസ് വിപുലപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായുള്ള സേവനം പൗരന്മാരുടെയും താമസക്കാരുടെയും സമയവും പ്രയത്‌നവും ലാഭിക്കുന്നതിനും ഇടപാടുകൾ എളുപ്പത്തിൽ പൂർത്തിയാക്കുന്നതിനും സഹായകമാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. 

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News