ബൂസ്റ്റർ വാക്‌സിനേഷൻ കാമ്പയിൽ ഊർജിതമാക്കി കുവൈത്ത് ആരോഗ്യമന്ത്രാലയം

മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തി അധിക ഡോസ് സ്വീകരിക്കാം

Update: 2021-11-22 15:54 GMT
Editor : dibin | By : Web Desk
Advertising

കുവൈത്തിൽ കോവിഡിനെതിരെയുള്ള ബൂസ്റ്റർ വാക്‌സിനേഷൻ കാമ്പയിൽ ഊർജിതമാക്കി ആരോഗ്യമന്ത്രാലയം. ബൂസ്റ്റർ ഡോസ് എടുക്കാൻ മുൻകൂട്ടിയുള്ള രജിസ്‌ട്രേഷൻ ആവശ്യമില്ലെന്നു ആരോഗ്യമന്ത്രാലയ വക്താവ് ഡോ അബ്ദുല്ല അസ്സനദ് അറിയിച്ചു . 

പതിനെട്ടു വയസ്സ് പൂർത്തിയായവരും രണ്ടാമത്തെ ഡോസ് എടുത്തു പിന്നിട്ടവരുമായ ആളുകൾക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തി അധിക ഡോസ് സ്വീകരിക്കാം. മഹാമാരിയെ അമർച്ച ചെയ്യുന്നതിനും വ്യക്തികളുടെയും സമൂഹത്തിന്റെയും ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനുമായാണ് ദേശീയ വാക്‌സിനേഷൻ കാമ്പയിൻ നടത്തുന്നതെന്ന് ഡോ. അബ്ദുള്ള അൽ സനദ് പറഞ്ഞു.

കോവിഡിനെതിരെയുള്ള പ്രതിരോധശേഷി കൂടുതൽ ശക്തമാക്കുന്നതിനും വൈറസ് വകഭേദങ്ങൾ മാരകമാകാതിരിക്കാനും ബൂസ്റ്റർ വാക്‌സിൻ സഹായിക്കും.കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾ ഉള്ളവർ ഡോക്ടർമാരുടെ ഉപദേശം സ്വീകരിച്ച ശേഷം മാത്രം മൂന്നാം ഡോസ് സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Ministry of Health intensifies booster vaccination campaign against Kovid in Kuwait. No advance registration is required to take the booster dose, Health Ministry spokesman Dr Abdullah Assanad said.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News