കുവൈത്തിൽ കൊടും തണുപ്പ് ഉടനില്ല; ഡിസംബർ പകുതി വരെ മിതമായ കാലാവസ്ഥ
Update: 2025-11-18 12:44 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇത്തവണ തണുപ്പുകാലം പതിവിലും വൈകിയെത്തുമെന്ന് മുന്നറിയിപ്പ്. ഡിസംബർ ആദ്യ വാരം വരെ രാജ്യത്ത് മിതമായ കാലാവസ്ഥയും വേനലിന് സമാനമായ പകൽ താപനിലയും തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധനായ ഈസ റമദാൻ അറിയിച്ചു. നിലവിൽ, തെളിഞ്ഞ ആകാശവും വടക്കുപടിഞ്ഞാറൻ കാറ്റും കാരണം ഈർപ്പം കുറയുകയും ദൂരക്കാഴ്ച്ച മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്. വാരാന്ത്യത്തിലും തെളിഞ്ഞ കാലാവസ്ഥയായിരിക്കും. പകൽ താപനിലയിൽ നേരിയ കുറവുണ്ടാകുമെങ്കിലും പൊതുവെ ചൂട് കുറഞ്ഞ മിതമായ അവസ്ഥയായിരിക്കും. എന്നാൽ രാത്രികളിൽ തണുപ്പ് അനുഭവപ്പെടാൻ തുടങ്ങും.