ഡോ.ഫൗസിയ ഖാനുമായി കുവൈത്ത് ഒ.എൻ.സി.പി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി

Update: 2023-06-07 04:39 GMT

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി വനിതാ വിഭാഗം ദേശീയ കമ്മിറ്റി അധ്യക്ഷയും, രാജ്യസഭാ അംഗവുമായ ഡോ.ഫൗസിയ ഖാനുമായി കുവൈത്ത് ഒ.എൻ.സി.പി ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി.

പ്രവാസികളുടെ ജോലി സംബന്ധമായ നിയമ പ്രശ്നങ്ങൾ, സംഘടന ഏറ്റെടുത്തു നടത്തുന്ന സന്നദ്ധ സേവന ജീവകാരുണ്യ പ്രവർത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ അനുകരണീയമാണെന്ന് എംപി കൂടിക്കാഴ്ചയിൽ അറിയിച്ചു. ബിജു സ്റ്റീഫൻ, പ്രിൻസ് കൊല്ലപ്പിള്ളിൽ, സണ്ണി മിറാണ്ട എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News