കുവൈത്ത് പൊലീസിന്റെ യൂണിഫോമിൽ മാറ്റമില്ല; അഭ്യൂഹങ്ങൾ തള്ളി ആഭ്യന്തര മന്ത്രാലയം

Update: 2024-09-21 11:23 GMT

കുവൈത്ത് സിറ്റി: പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം മാറ്റുന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ കുവൈത്ത് ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. പൊലീസ് യൂണിഫോമിൽ ഇപ്പോൾ മാറ്റങ്ങൾ കൊണ്ടുവന്നിട്ടില്ലെന്നും പുതിയ ഡിസൈനുകളുടെ പഠനം പുരോഗമിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. പുതിയ യൂണിഫോമിന് കുവൈത്ത് അമീർ അംഗീകാരം നൽകിയാൽ മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളുവെന്നും അധികൃതർ അറിയിച്ചു.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News