കുവൈത്തിൽ ജനസംഖ്യ 4.4 മില്യണായി

വീട്ട് വാടകയും വര്‍ദ്ധിക്കുന്നതായി പഠന റിപ്പോര്‍ട്ടുകള്‍

Update: 2022-11-22 17:56 GMT
Editor : banuisahak | By : Web Desk

കുവൈത്ത് സിറ്റി: കുവൈത്ത് ജനസംഖ്യ 4.4 മില്യണ്‍. സ്വദേശികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധന. രാജ്യത്തെ ആകെ ജനസംഖ്യയുടെ 25 ശതമാനവും താമസിക്കുന്നത് ഫര്‍വാനിയ ഗവര്‍ണ്ണറേറ്റില്‍. വീട്ട് വാടകയും വര്‍ദ്ധിക്കുന്നതായി പഠന റിപ്പോര്‍ട്ടുകള്‍.

സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ കണക്ക് അനുസരിച്ച് 44 ലക്ഷത്തി അറുപത്തി നാലായിരമാണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. ഇതില്‍ 15 ലക്ഷം സ്വദേശികളും 29.5 ലക്ഷം വിദേശികളുമാണ്. 35 ശതമാനം സ്വദേശികളും 65 ശതമാനം വിദേശികളും എന്നതാണ് ജനസംഖ്യയിലെ അനുപാതം. പിന്നിട്ട രണ്ട് വര്‍ഷം വിദേശി ജനസംഖ്യയില്‍ കുറവ് വന്നെങ്കിലും ഇപ്പോഴും ജനസംഖ്യയില്‍ ഭൂരിപക്ഷം വിദേശികളാണ്.

Advertising
Advertising

വിദേശികളിൽ പത്ത് ലക്ഷത്തിലേറെ പേര്‍ ഇന്ത്യക്കാരാണ്. രാജ്യത്തെ ഏറ്റവും ജനസാന്ദ്രത ഏറിയ പ്രദേശം ഫർവാനിയ ഗവർണറേറ്റാണ്. സ്വദേശികളും പ്രവാസികളുമായി 11 ലക്ഷത്തിലേറെ പേര്‍ ഇവിടെ താമസിക്കുന്നതായി സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. കുവൈത്ത് 

ജനസംഖ്യാ സാന്ദ്രതയുടെ കാര്യത്തിൽ അഹമ്മദി ഗവർണറേറ്റ് രണ്ടാം സ്ഥാനത്തും ഹവല്ലി മൂന്നാമതുമാണ്. അതിനിടെ രാജ്യത്ത് അപ്പാർട്ട്‌മെന്റുകളുടെ ശരാശരി വാടക ഉയര്‍ന്ന് വരുന്നതായി കുവൈത്ത് ഫിനാൻസ് ഹൗസ് പുറത്തിറക്കിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി . സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിൽ 1.4 ശതമാനം വർദ്ധിച്ച് അപ്പാർട്ട്‌മെന്‍റ് വാടക 326 ദിനാറും സ്വകാര്യ വീടുകളുടെ വാടക 5.3 ശതമാനം ഉയര്‍ന്ന് 583 ദിനാറായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News