കുവൈത്തിൽ പ്രവാസികള്‍ക്കുള്ള കുടുംബ വിസ പുനരാംഭിച്ചു

ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര വകുപ്പ് ആക്ടിംഗ് മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി

Update: 2024-01-25 18:01 GMT

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്ക് ദീർഘകാലമായി നിർത്തിവെച്ച കുടുംബവിസ പുനരാരംഭിക്കുന്നു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര വകുപ്പ് ആക്ടിംഗ് മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അപേക്ഷകർക്ക് കുറഞ്ഞ ശമ്പളനിരക്ക് 800 ദിനാറും യൂനീവേഴ്‌സിറ്റി ബിരുദവും നിർബന്ധമാണ്. പുതിയ നിയന്ത്രണങ്ങളും വ്യവസ്ഥകളും അനുസരിച്ച് കുടുംബങ്ങൾക്കായി വിസ എൻറോൾമെന്റ് തുറക്കുന്നതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നേരത്തെ കുവൈത്തില്‍ സ്ഥിര താമസക്കാരായ വിദേശികള്‍ക്ക് ഫാമിലി വിസ ലഭിക്കാന്‍ 450 ദിനാരായിരുന്നു കുറഞ്ഞ ശമ്പളനിരക്ക്. പുതിയ നിര്‍ദ്ദേശ പ്രകാരം അപേക്ഷകരുടെ കുറഞ്ഞ ശമ്പളനിരക്ക് 800 ദിനാര്‍ ആയി ഉയർത്തി.

Advertising
Advertising

2022 ജൂണിലാണ് കുവൈത്തിൽ കുടുംബ വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചത്. സന്ദർശന വിസയും നിലച്ചതോടെ കുടുംബത്തെ കൂടെ കൂട്ടാനാകാത്ത സഥിയിലായിരുന്നു പ്രവാസികൾ. പഴയ വിസ ഉള്ളവർ മാത്രമാണ് നിലവിൽ കുടുംബത്തോടൊപ്പം കഴിയുന്നത്. പുതിയ വിസ ലഭിക്കാത്തതിനാൽ മലയാളികള്‍ അടക്കം നിരവധി കുടുംബങ്ങൾ പ്രയാസത്തിലായിരുന്നു. നിലവിൽ തൊഴിൽ വിസയും, കൊമേഴ്ഷ്യൽ സന്ദർശന വിസയും മാ​ത്രമേ കുവൈത്തിൽ അനുവദിച്ചിരുന്നുള്ളു. കുടുംബവിസ പുനരാരംഭിക്കുന്നത്. മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാകും. രാജ്യത്തെ ബിസിനസ് മേഖലക്കും ഇത് ഗുണം ചെയ്യും.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News