കുവൈത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

ഇന്നും നാളെയും മൂടൽമഞ്ഞ് രൂപപ്പെടാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്

Update: 2022-12-21 17:23 GMT

കുവൈത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി അറിയിച്ചു .നേരിയ മഴക്കാണ് സാധ്യതയെന്നും എന്നാല്‍ മഴ മൂന്ന് മുതൽ ആറുമണിക്കൂർ വരെ മഴ നീണ്ടുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നും നാളെയും മൂടൽമഞ്ഞ് രൂപപ്പെടാന്‍ സാധ്യത ഏറെയാണെന്നും ഈ വര്‍ഷത്തെ ഏറ്റവും ദൈർഘ്യമേറിയ രാത്രിയായിരിക്കും നാളെ സാക്ഷ്യം വഹിക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News