സർക്കാർ മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കാൻ കുവൈത്ത്

സർക്കാർ മേഖലയിൽ നിന്നും വിദേശി തൊഴിലാളികളെ പൂർണ്ണമായും നീക്കി സ്വദേശികളെ നിയമിക്കുവാനുള്ള നിർദ്ദേശത്തിന് പാർലിമെന്റ് ലീഗൽ ആൻഡ് ലെജിസ്‌ലേറ്റിവ് കമ്മിറ്റി അംഗീകാരം നൽകി.

Update: 2022-11-09 18:39 GMT
Editor : abs | By : Web Desk
Advertising

കുവൈത്ത്: സ്വദേശിവത്കരണം ശക്തമാക്കാൻ കുവൈത്ത് ഒരുങ്ങുന്നു. സർക്കാർ മേഖലയിൽ നിന്നും വിദേശി തൊഴിലാളികളെ പൂർണ്ണമായും നീക്കി സ്വദേശികളെ നിയമിക്കുവാനുള്ള നിർദ്ദേശത്തിന് പാർലിമെന്റ് ലീഗൽ ആൻഡ് ലെജിസ്‌ളേറ്റിവ് കമ്മിറ്റി അംഗീകാരം നൽകി.

വിവിധ സർക്കാർ വകുപ്പുകളിൽ നടപ്പാക്കി വരുന്ന സ്വദേശിവത്കരണ നടപടികൾക്കു വേഗം കൂട്ടാനും ഒരു വർഷത്തിനുള്ളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കുവാനുമാണ് അധികൃതർ ഒരുങ്ങുന്നത്. ഇത് സംബന്ധമായ നടപടികൾ ആരംഭിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സ്വദേശികൾക്ക് കൂടുതലായി ജോലി നൽകണമെന്ന നയത്തിൻറെ ഭാഗമായാണ് ഇത്.

വിദേശികൾക്ക് ജോലി തസ്തികളിൽ ഒരു വർഷം സമയം നൽകും. തുടർന്ന് സ്വദേശികൾ പ്രാപ്തരാകുന്ന മുറക്ക് ഇവർക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നത് നിർത്തും. നിലവിൽ നാലു ലക്ഷത്തിലധികം സർക്കാർ ജീവനക്കാരാണ് കുവൈത്തിലുള്ളത്. ഇതിൽ ഇരുപതു ശതമാനം വിദേശികളാണ്. നേരത്തെ സ്വദേശിവത്കരണം മൂലം കുവൈത്തിലെ സർക്കാർ മേഖലയിൽ നിന്ന് ആയിരക്കണക്കിന് വിദേശികളാണ് ജോലി നഷ്ടപ്പെട്ട് കുവൈത്ത് വിട്ടത്. നിയമം നടപ്പിലായാൽ മലയാളികൾ അടക്കമുള്ള നിരവധി പ്രവാസികൾ പ്രതിസന്ധിയിലാകും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News