ഊർജ മേഖലയിൽ വൻ നിക്ഷേപവുമായി കുവൈത്ത്
അടുത്ത 17 വർഷത്തിനുള്ളിൽ 300 ബില്യൺ ഡോളറിലധികം ഊർജ മേഖലയിൽ നിക്ഷേപിക്കും
അടുത്ത 17 വർഷത്തിനുള്ളിൽ 300 ബില്യൺ ഡോളറിലധികം ഊർജ മേഖലയിൽ നിക്ഷേപിക്കുമെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. സാദ് അൽ ബറാക്ക്. രണ്ട് ദിവസങ്ങളിലായി വിയന്നയിൽ, ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിംഗ് രാജ്യങ്ങളുടെ (ഒപെക്) എട്ടാമത് അന്താരാഷ്ട്ര സിമ്പോസിയത്തിന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് അൽ ബറാക്ക് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
വിപണി ആവശ്യങ്ങൾക്കനുസരിച്ച് എണ്ണ ഉൽപ്പാദനം നിയന്ത്രിക്കുന്നതിനും, വില ക്രമപ്പെടുത്തുന്നതിനും രാജ്യം നിരവധി ത്യാഗങ്ങൾ സഹിച്ചതായി സാദ് അൽ ബറാക്ക് പറഞ്ഞു. നേരത്തെ 2035-ടെ കാർബൺ പുറന്തള്ളൽ 7.4 ശതമാനമാക്കുമെന്നാണ് ഗ്ലാസ്‌ഗോവിലെ യു.എൻ. കാലാവസ്ഥാ ഉച്ചകോടിയിൽ കുവൈത്ത് ഉറപ്പുനൽകിയിരുന്നു.
അതിനിടെ ഒപെകിലെ കുവൈത്തിന്റെ സജീവ പങ്കാളിത്തത്തെ ഒപെക് സെക്രട്ടറി ജനറൽ ഹൈതം അൽ ഗൈസ് പ്രശംസിച്ചു. 2045-ഓടെ 12 ട്രില്യൺ യുഎസ് ഡോളറിന്റെ ഊർജ നിക്ഷേപം ആവശ്യമാണ്. ഊർജപ്രതിസന്ധി ഒരു പരിഹാരത്തിലൂടെ മാത്രം പരിഹരിക്കാനാവില്ലെന്നും , ഊർജ ഉപയോഗത്തിൽ ക്രമാനുഗതമായ പരിവർത്തനത്തെക്കുറിച്ചാണ് ലോകം സംസാരിക്കുന്നതെന്ന് അൽ ഗൈസ് പറഞ്ഞു.