ഫലസ്തീന് പിന്തുണയുമായി കുവൈത്തികള്‍ ഇറാഡ സ്ക്വയറിൽ ഒത്തുകൂടി

Update: 2023-10-08 20:23 GMT

ഫലസ്തീന് പിന്തുണയുമായി കുവൈത്തികള്‍ ഇറാഡ സ്ക്വയറിൽ ഒത്തുകൂടി. ഫലസ്തീൻ പ്രശ്നം പലസ്തീൻ ജനതയുടെ മാത്രം വിഷയമല്ലെന്നും മേഖലയുടെ വിഷയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സാമൂഹിക-രാഷ്ട്രീയ മേഖലയിലെ വിവിധ സ്വദേശി അറബ് പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു.

ലോകത്തിന്റെ നിശ്ശബ്ദതയ്‌ക്ക് മുന്നിൽ ഇത്തരം രീതികളോടും കുറ്റകൃത്യങ്ങളോടും പ്രതികരണമുണ്ടാകുന്നത് സ്വാഭാവികമാണെന്ന് പാര്‍ലിമെന്റ് അംഗം അബ്ദുൽ അസീസ് അൽ-സക്കോബി പറഞ്ഞു.


അപമാനവും അധിനിവേശവും ആക്രമണവും നേരിടാൻ അറബ് രാഷ്ട്രത്തിന് മുന്നിലുള്ള ഏക പോംവഴി സമരത്തിലെ ജനകീയ ഐക്യദാർഢ്യമാണെന്ന് കുവൈറ്റ് പ്രോഗ്രസീവ് മൂവ്‌മെന്റ് സെക്രട്ടറി ജനറൽ അഹമ്മദ് അൽദീൻ പറഞ്ഞു.

ഫലസ്തീന്‍റെ അന്തസ്സും തത്വങ്ങളും ഉയർത്തിപ്പിടിച്ച് ചെറുത്തുനിൽപ്പില്‍ വിജയിക്കുമെന്ന് പോപ്പുലർ ആക്ഷൻ മൂവ്‌മെന്റിന്റെ പ്രതിനിധി മുഹമ്മദ് അൽ-ദോസരി പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News