പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ പാർക്ക് ചെയ്ത വാഹനത്തിൽ തനിച്ചാക്കുന്നത് ശിക്ഷാർഹം

ആറ് മാസം വരെ തടവോ, 500 ദിനാർ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയതോ ശിക്ഷ

Update: 2025-02-03 13:04 GMT
Editor : Thameem CP | By : Web Desk

കുവൈത്ത് സിറ്റി: പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളെ പാർക്ക് ചെയ്ത വാഹനത്തിൽ തനിച്ചാക്കിയിട്ട് പോകുന്നവർക്കെതിരെ കർശന നടപടിയുമായി അധികൃതർ. 'Unified Gulf Traffic Week 2025' കമ്മിറ്റിയുടെ തലവൻ ബ്രിഗേഡിയർ മുഹമ്മദ് അൽ-സുബ്ഹാൻ ആണ് ഇക്കാര്യം അറിയിച്ചത്. വാഹനം പാർക്ക് ചെയ്ത ശേഷം ഡ്രൈവർ പുറത്തിറങ്ങുമ്പോൾ കുട്ടികൾ വാഹനത്തിൽ ഒറ്റയ്ക്ക് ആയിരിക്കാൻ പാടില്ല. ഒരാൾ എപ്പോഴും കുട്ടികളോടൊപ്പം വാഹനത്തിൽ ഉണ്ടായിരിക്കണം. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ ഡ്രൈവർ ശിശു സംരക്ഷണ നിയമപ്രകാരം ഉത്തരവാദിയായിരിക്കും. ആറ് മാസം വരെ തടവോ 500 ദിനാർ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾ എപ്പോഴും പിൻസീറ്റിൽ ഇരിക്കണം. അതുപോലെ ശരിയായ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ച് സീറ്റ് ബെൽറ്റ് ധരിക്കണം. ഇത്തരം നിയമലംഘനങ്ങൾ ട്രാഫിക് ഉദ്യോഗസ്ഥർ നേരിട്ടാണ് കണ്ടെത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ ഇവ കണ്ടെത്തില്ല. എന്നാൽ ഡ്രൈവർ, മുൻസീറ്റിൽ ഇരിക്കുന്ന യാത്രക്കാർ എന്നിവരുടെ സീറ്റ് ബെൽറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ എഐ ക്യാമറകൾക്ക് കണ്ടെത്താനാകും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News