കുവൈത്തിൽ ജീവപര്യന്തം തടവ് 20 വർഷമായി കുറച്ചു

സെൻട്രൽ ജയിൽ സന്ദർശന വേളയിൽ തടവുകാരോടും അവരുടെ കുടുംബങ്ങളോടൊപ്പമുള്ള ഇഫ്താർ വിരുന്നിലാണ് മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം

Update: 2025-03-08 08:26 GMT
Editor : razinabdulazeez | By : Web Desk

കുവൈത്ത് സിറ്റി: കുവൈത്തിൽ ജീവപര്യന്തം തടവ് 20 വർഷമായി കുറച്ചു. അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിർദ്ദേശമനുസരിച്ച്, ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ ജീവപര്യന്തം തടവ് അനുഭവിക്കുന്ന തടവുകാരുടെ ശിക്ഷാ കാലാവധി പൂർത്തിയാകുന്നതിന് മൂന്ന് മാസം മുമ്പ് അവരുടെ കേസുകൾ അവലോകനം ചെയ്യുന്നതിനായി ഒരു പ്രത്യേക സമിതി രൂപീകരിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. അതോടൊപ്പം യോഗ്യരായ തടവുകാരുടെ പട്ടികപ്പെടുത്തൽ വേഗത്തിലാക്കാനും തിരുത്തൽ സ്ഥാപനങ്ങളോടും ശിക്ഷാ നിർവ്വഹണ അധികാരികളോടും ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അഭ്യർത്ഥിച്ചു.

സെൻട്രൽ ജയിൽ സന്ദർശന വേളയിൽ തടവുകാരോടും അവരുടെ കുടുംബങ്ങളോടൊപ്പമുള്ള ഇഫ്താർ വിരുന്നിലാണ് മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. തിരുത്തൽ സംവിധാനത്തിലെ പരിഷ്കരണ, പുനരധിവാസ ശ്രമങ്ങൾ മെച്ചപ്പെടുത്തുകയാണ് പുതിയ ഉത്തരവിലൂടെ ലക്ഷ്യം വെക്കുന്നത്. ശിക്ഷാ നയങ്ങൾ ശിക്ഷയായി മാത്രമല്ല, തടവുകാരുടെ പരിഷ്കരണത്തിനും പുനരധിവാസത്തിനും സഹായകമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം അതിന്റെ തിരുത്തൽ സ്ഥാപനങ്ങൾ വഴി പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ‌പറഞ്ഞു. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News