കുവൈത്തിൽ വൻ ലഹരിവേട്ട; ഒന്നര ദശലക്ഷം ദീനാർ വിലവരുന്ന മയക്കുമരുന്ന് പിടികൂടി

കടൽ വഴി രാജ്യത്തേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് പിടികൂടിയത്.

Update: 2023-11-21 15:48 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിവേട്ട. ഹഷീഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ആഭ്യന്തരമന്ത്രലായം അറിയിച്ചു. ഒന്നര ദശലക്ഷം കുവൈത്ത് ദീനാർ മൂല്യം വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്.

കടൽ വഴി രാജ്യത്തേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഹാഷിഷ് പിടികൂടിയത്. കോസ്റ്റ് ഗാർഡ്, പ്രത്യേക സുരക്ഷാ സേന, പൊലീസ് ഏവിയേഷൻ വിങ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. സമുദ്രാതിർത്തിയിൽ സംശയാസ്പദമായി കണ്ട ബോട്ട് നിരീക്ഷിക്കുകയും തുടർന്ന് കുബ്ബാർ ദ്വീപിൽ നിന്ന് മയക്കുമരുന്നും ആറു പ്രതികളെയും പിടികൂടുകയുമായിരുന്നു. പിടികൂടിയ മയക്കുമരുന്നിന് മാർക്കറ്റിൽ ഏകദേശം ഒന്നര ദശലക്ഷം കുവൈത്ത് ദിനാർ വില വരും.

വിൽപനക്കും ദുരുപയോഗത്തിനുമായി എത്തിച്ചതാണ് മയക്കുമരുന്നുകളെന്ന് ചോദ്യംചെയ്യലിൽ പ്രതികൾ സമ്മതിച്ചു. ലഹരി കടത്തിന് പിന്നിലുള്ളവരെ കണ്ടെത്തുവാൻ കൂടുതൽ അന്വേഷണങ്ങൾക്ക് മന്ത്രി അധികൃതർക്ക് നിർദേശം നൽകി. കള്ളക്കടത്തുക്കാർക്കും മയക്കുമരുന്ന് കടത്തുകാർക്കും എതിരെ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. ആഭ്യന്തര മന്ത്രി ശൈഖ് തലാലിന്റെ നേരിട്ടുള്ള നിർദേശങ്ങളെ തുടർന്നാണ് നടപടി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News