കുവൈത്തിലെ ഇന്ത്യൻ അംബാസഡറായി ഡോ. ആദർശ് സ്വൈക സ്ഥാനമേൽക്കും
രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നും അധികാര പത്രം ഏറ്റുവാങ്ങി
Update: 2022-11-18 16:22 GMT
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാഡറായി ഡോ. ആദർശ് സ്വൈക അടുത്ത ആഴ്ച സ്ഥാനമേൽക്കും. കഴിഞ്ഞ ദിവസം ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നും അധികാര പത്രം ഏറ്റുവാങ്ങി. നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ ജോയന്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഡോ. ആദർശ് സൈക്വ 2002ലെ ഐ.എഫ്.എസ് ബാച്ച് അംഗമാണ്. സിബി ജോർജ്ജ് ജപ്പാനിലേക്ക് സ്ഥലം മാറുന്ന ഒഴിവിലേക്കാണ് ആദർശ് സൈക്വയെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിച്ചത്. ഭാരതത്തിന്റെ വിദേശ നയങ്ങളും ലക്ഷ്യങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും, ഇന്ത്യ, കുവൈത്ത് നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും വേണ്ടി താൻ പ്രവർത്തിക്കുമെന്ന് ഡോ. ആദർശ് സ്വൈക ട്വീറ്റ് ചെയ്തു.