കുവൈത്തിലെ ഉച്ചവിശ്രമ നിയമം; ആദ്യദിനം തന്നെ നാല്‍പ്പതോളം നിയമലംഘനങ്ങള്‍
Update: 2022-06-02 11:06 GMT
കുവൈത്തില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലായ ആദ്യദിനം തന്നെ നാല്‍പ്പതോളം നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി മാന്‍പവര്‍ അതോറിറ്റി അറിയിച്ചു.
അതോറിറ്റി നിയോഗിച്ച പരിശോധനാസംഘം സ്മാര്‍ട്ട് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഫീല്‍ഡില്‍ പരിശോധന നടത്തുന്നത്. കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ് കൂടുതല്‍ നിയമ ലംഘനങ്ങളും രേഖപ്പെടുത്തിയിട്ടുള്ളത്. രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനാണ് ഈ മാസം ഒന്നുമുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.