റോഡ് അറ്റകുറ്റപ്പണി; വാഹനങ്ങൾ നീക്കം ചെയ്യാൻ മന്ത്രാലയം
നിർദേശങ്ങൾ സഹ്ൽ ആപ്പിലൂടെ ലഭ്യമാക്കും
Update: 2025-01-29 15:29 GMT
കുവൈത്ത് സിറ്റി: റോഡ് അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി ജനവാസ മേഖലകളിലെ സൈറ്റുകളിൽ നിന്ന് വാഹനങ്ങൾ നീക്കം ചെയ്യാൻ ആഭ്യന്തര,പൊതുമരാമത്ത് മന്ത്രാലയങ്ങൾ ആവശ്യപ്പെട്ടു.
അറ്റകുറ്റപ്പണികളുടെ പുരോഗതികളും അറിയിപ്പുകളും സഹ്ൽ ആപ്പിലൂടെ പൗരന്മാർക്ക് ലഭ്യമാക്കും. വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ഷെഡ്യൂളുകളുടെ ലഘുലേഘകൾ വീടുകളിൽ എത്തിക്കുകയും നീക്കം ചെയ്യാത്ത വാഹനങ്ങളെ മാറ്റുന്നതിന് ബന്ധപ്പെട്ട അധികൃതരോട് നിർദേശിക്കുകയും ചെയ്യും. സഹ്ൽ ആപ്പിലൂടെയും മറ്റ് ഔദ്യോഗിക മാധ്യമങ്ങളിലൂടെയുമുള്ള അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും മേഖലയിലെ ഗതാഗതം സുഗമമാക്കുന്നതിന് ജനങ്ങൾ സഹകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.