കുവൈത്തിലെ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധനയുമായി വാണിജ്യ വ്യവസായ മന്ത്രാലയം

Update: 2023-09-28 02:14 GMT

കുവൈത്തിലെ വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധനയുമായി വാണിജ്യ വ്യവസായ മന്ത്രാലയ ഉദ്യോഗസ്ഥര്‍. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 85-ലധികം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

വിവിധ നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 25 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായി അധികൃതര്‍ അറിയിച്ചു.

കടകളില്‍ വിൽപ്പനക്ക് പ്രദർശിപ്പിച്ചിരിക്കുന്ന ഉൽപന്നങ്ങളില്‍ രേഖപ്പെടുത്തിയ വില മാത്രമേ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാവൂ.

നിയമങ്ങളും അതുമായ ബന്ധപ്പെട്ട ഉത്തരവുകളും ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News