കുവൈത്തിൽ ഭക്ഷ്യവസ്തുക്കളുടെ പൂഴ്ത്തിവെപ്പിനെതിരെ സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

നിർദേശം അവഗണിച്ചു ഉൽപ്പന്നങ്ങൾ പൂഴ്ത്തിവെക്കുന്ന സഹകരണ സംഘങ്ങൾക്കെതിരെ ഭരണസമിതി പിരിച്ചു വിടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നു അധികൃതർ മുന്നറിയിപ്പ് നൽകി.

Update: 2022-06-07 19:01 GMT

കുവൈത്ത് സിറ്റി: കുവൈത്തിൽ അവശ്യഭക്ഷ്യസാധനങ്ങളുടെ പൂഴ്ത്തിവെപ്പിനെതിരെ സഹകരണസംഘങ്ങൾക്ക് സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ചില സഹകരണ സൂപ്പർമാർക്കറ്റുകൾ ശീതീകരിച്ച കോഴിയിറച്ചി സ്റ്റോക്ക് ഉണ്ടായിട്ടും ഷെൽഫുകളിൽ പ്രദർശിപ്പിക്കാതിരുന്ന പശ്ചാത്തലത്തിലാണ് അധികൃതർ മുന്നറിപ്പ് നൽകിയത്. സാമൂഹ്യക്ഷേമ മന്ത്രാലയത്തിലെ പരിശോധക വിഭാഗത്തിന്റെ പര്യടനത്തിനിടെയാണ് ചില സൂപ്പർമാർക്കറ്റുകളിലെ ഷെൽഫുകളിൽ ശീതീകരിച്ച കോഴിയിറച്ചി പ്രദർശിപ്പിക്കാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടത്. രജിസ്റ്ററിൽ ഫ്രോസൺ ചിക്കൻ സ്റ്റോക്കുള്ളതായും കണ്ടെത്തി ഇതേത്തുടർന്നാണ് സ്റ്റോക്കുള്ള ഉൽപ്പന്നങ്ങൾ ഷെൽഫുകളിൽ നിർബന്ധമായും പ്രദർശിപ്പിക്കണമെന്നു അധികൃതർ നിർദേശം നൽകിയത്.

Advertising
Advertising

നിർദേശം അവഗണിച്ചു ഉൽപ്പന്നങ്ങൾ പൂഴ്ത്തിവെക്കുന്ന സഹകരണ സംഘങ്ങൾക്കെതിരെ ഭരണസമിതി പിരിച്ചു വിടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നു അധികൃതർ മുന്നറിയിപ്പ് നൽകി. ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന രീതിയിൽ ഉൽപ്പന്നങ്ങൾ മറച്ചുവെച്ച് ക്ഷാമം ഉണ്ടാക്കുന്നതു ഒരു തരത്തിലും അനുവദിക്കില്ലെന്നും സാമൂഹ്യക്ഷേമ മന്ത്രാലയം ജംഇയകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . സാമൂഹ്യ ക്ഷേമകാര്യമന്ത്രി മുബാറക് അൽ-ആരോയുടെ നിർദേശപ്രകാരം രാജ്യത്തെ സഹകരണ സംഘങ്ങൾ കേന്ദ്രീകരിച്ചു ഫീൽഡ് പരിശോധന ശക്തമാക്കിയിട്ടുണ്ട് സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിലെ സഹകരണ വിഭാഗം കോ ഓപറേറ്റിവ് കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ ഡിപ്പാർട്ടമെന്റ്, വാണിജ്യമന്ത്രാലയത്തിലെ കോമ്പിറ്റീഷൻ പ്രൊട്ടക്ഷൻ അതോറിറ്റി, കസ്റ്റംസ് വകുപ്പ്, കാർഷിക മൽസ്യ വികസന അതോറിറ്റി എന്നിവയിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് ഫീൽഡ് പര്യടനം നടത്തുന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News