കുവൈത്തിൽ കോവിഡ് പരിശോധനക്ക് കൂടുതൽ കേന്ദ്രങ്ങൾ

ഓരോ ഗവർണറേറ്റിലും ഓരോ കേന്ദ്രം വീതമാണ് അധികം ഏർപ്പെടുത്തുന്നത്

Update: 2021-09-17 16:24 GMT
Advertising

കുവൈത്തിൽ പി.സി.ആർ പരിശോധനക്കായി ആരോഗ്യമന്ത്രാലയം കൂടുതൽ കേന്ദ്രങ്ങൾ ഏർപ്പെടുത്തുന്നു. ഓരോ ഗവർണറേറ്റിലും ഓരോ കേന്ദ്രം വീതമാണ് അധികം ഏർപ്പെടുത്തുന്നത് .

വിദേശികളുടെ പ്രവേശന വിലക്ക് നീങ്ങി വിമാന സർവീസുകൾ സജീവമായതോടെ അവധിക്ക് പോകുന്ന പ്രവാസികളുടെയും അതോടൊപ്പം വിദേശത്ത് പോകുന്ന കുവൈത്തികളുടെയും എണ്ണം വർധിച്ചിട്ടുണ്ട് . ഇത് മൂലം കോവിഡ് പരിശോധന കേന്ദ്രങ്ങളിൽ വലിയ തിരക്ക് ആണ് അനുഭവപ്പെടുന്നത് . ഈ പശ്ചാത്തലത്തിലാണ് ഓരോ ഗവർണറേറ്റിലും അധികമായി ഒരു പരിശോധനാകേന്ദ്രം കൂടി സജ്ജമാക്കാൻ അധികൃതർ തീരുമാനിച്ചത്.

കാപിറ്റൽ ഗവർണേററ്റിൽ ഹമദ് അൽ ഹുമൈദി ശുവൈഖിലെ ശൈഖ അൽ സിദ്റാവി ഹെൽത് സെൻറർ, ഹവല്ലിയിലെ സഹ്റ മെഡിക്കൽ സെൻറർ, ഫർവാനിയ ഗവർണറേറ്റിൽ ഇഷ്ബിലിയ മുതൈബ് ഉബൈദ് അൽ ശല്ലാഹി ക്ലിനിക്, അഹ്മദി ഗവർണറേറ്റിൽ സബാഹ് അൽ അഹ്മദ് ഹെൽത് സെൻറർ എ, അൽ ഖുറൈൻ ഹെൽത് സെൻറർ, ജഹ്റ ഗവർണറേറ്റിൽ സഅദ് അൽ അബ്ദുല്ല ഹെൽത് സെൻറർ എന്നിവിടങ്ങളിലാണ് പി.സി.ആർ പരിശോധനക്ക് സൗകര്യം ഏർപ്പെടുത്തുന്നത്.  

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News