കുവൈത്തില്‍ പോലിസ് സേനയിൽ ഇനി കൂടുതൽ വനിതകൾ; പുതിയ ബാച്ചിൽ 226 പേർ

ഓഫീസർമാരും സർജന്റുമാരും ഉള്‍പ്പെടെ 226 പേരാണ് പോലീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം കഴിഞ്ഞ് പുറത്തിറങ്ങിയത്.

Update: 2023-08-10 18:08 GMT
Editor : anjala | By : Web Desk

കുവെെത്ത് സിറ്റി: കുവൈത്തില്‍ പോലിസ് സേനയിൽ ഇനി കൂടുതൽ വനിതകൾ. വനിത പോലിസ് ഇൻസ്റ്റിറ്റ്യൂട്ടിലെ 13ാം ബാച്ച് വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഓഫീസർമാരും സർജന്റുമാരും ഉള്‍പ്പെടെ 226 പേരാണ് പോലീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം കഴിഞ്ഞ് പുറത്തിറങ്ങിയത്. ബിരുദദാന ചടങ്ങിൽ വനിത കേഡറ്റുകളെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് അഭിസംബോധന ചെയ്തു.

Full View

എല്ലാവരിലും ഒരുപോലെ നിയമം നടപ്പാക്കണമെന്നും രാജ്യത്തോടുള്ള പ്രതിബദ്ധതയും സുരക്ഷാ ചുമതലകൾ നിർവഹിക്കുന്നതിൽ ഉറച്ച വിശ്വാസവും പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. അമീറിന്‍റെയും കിരീടാവകാശിയുടേയും ആശംസകൾ ആഭ്യന്തര മന്ത്രി അറിയിച്ചു. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അബ്ദുൾ ലത്തീഫ് അൽ ബർജാസ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നീവര്‍ പങ്കെടുത്തു.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News