'ദേശീയ തലത്തില്‍ മുസ്‍ലിം സംഘടനകളും ന്യൂനപക്ഷ സംഘടനകളും ‍ ഒരുമിച്ച് നില്‍ക്കണം'; ഫാത്തിമ തഹ്‌ലിയ

കേരളത്തില്‍ ലവ് ജിഹാദെന്ന ആശയം ബി.ജെ.പിക്ക് മുന്നില്‍ വെച്ച് കൊടുത്തത് സി.പി.എമ്മും മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനുമാണെന്ന് ഫാത്തിമ തഹ്‌ലിയ

Update: 2023-05-05 19:00 GMT
Editor : ijas | By : Web Desk
Advertising

കുവൈത്ത് സിറ്റി: ദേശീയ തലത്തില്‍ മുസ്‍ലിം സംഘടനകളും ന്യൂനപക്ഷ സംഘടനകളും ‍ ഒരുമിച്ച് നില്‍ക്കണമെന്നും നമ്മുടെ ശത്രു ആരാണെന്ന് തിരിച്ചറിഞ്ഞു ഐക്യപ്പെടണമെന്നും എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്‌ലിയ.

കേരളത്തില്‍ ലവ് ജിഹാദെന്ന ആശയം ബി.ജെ.പിക്ക് മുന്നില്‍ വെച്ച് കൊടുത്തത് സി.പി.എമ്മും മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനുമാണെന്ന് ഫാത്തിമ തഹ്‌ലിയ പറഞ്ഞു. 2010 ല്‍ ഡല്‍ഹിയില്‍ അദ്ദേഹം നടത്തിയ പ്രസ്താവന പിന്‍വലിക്കുകയോ പാര്‍ട്ടി തള്ളിക്കളയുകയോ ചെയ്തിട്ടില്ല. ഇത്തരം നിലപാടുകളാണ് ഇങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ക്ക് ആക്കം കൂട്ടുന്നതെന്നും കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട സി.പി.എം നിലപാടില്‍ ആത്മാര്‍ത്ഥതയില്ലെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു. ഐവ കുവൈത്ത് സംഘടിപ്പിച്ച വനിത സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ കുവൈത്തില്‍ എത്തിയതായിരുന്നു ഫാത്തിമ.

Full View

ലിബറലിസം സാമുഹ്യ വിപത്ത്‌ തന്നെയാണെന്നും വിവിധ വിഷയങ്ങളില്‍ അവര്‍ ഉയര്‍ത്തുന്ന ആശയങ്ങള്‍ തന്നെയാണ് അവരുടെ പാപ്പരത്തം വെളിവാക്കുന്നതെന്നും അജ്ഞരാണ് ലിബറല്‍ വാദികളെന്നും ഫാത്തിമ വ്യക്തമാക്കി.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News