ദേശീയ-വിമോചന ദിനം: ഫെബ്രുവരി 26,27 കുവൈത്തിൽ ബാങ്ക് അവധി
ഇതോടെ വാരാന്ത്യ അവധികള്‍ അടക്കം നാല് ദിവസം ബാങ്കുകള്‍ അവധിയായിരിക്കും
Update: 2023-01-28 18:57 GMT
കുവൈത്ത് ദേശീയ-വിമോചന ദിനത്തിന്‍റെ ഭാഗമായി ഫ്രെബ്രുവരി 26, 27 തീയതികളില്‍ ബാങ്കുകള്‍ അവധിയായിരിക്കുമെന്ന് കുവൈത്ത് ബാങ്കിംഗ് അസോസിയേഷന്‍ പബ്ലിക് റിലേഷൻസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ കമ്മ്യൂണിക്കേഷൻ ഡയറക്ടർ അറിയിച്ചു.
ഇതോടെ വാരാന്ത്യ അവധികള്‍ അടക്കം നാല് ദിവസം ബാങ്കുകള്‍ അവധിയായിരിക്കും. ഇസ്ര, മിഅ്‌റാജ് അവധി പ്രമാണിച്ച് ഫെബ്രുവരി 19 നും ബാങ്കുകള്‍ അവധിയായിരിക്കുമെന്ന് കുവൈത്ത് ബാങ്കിംഗ് അസോസിയേഷന്‍ അറിയിച്ചു.