ഇമ്യൂണ്‍ ആപ്പില്‍ പാസ്സ്പോര്‍ട്ട് വിവരങ്ങള്‍ സ്വമേധയാ അപ്‌ഡേറ്റ് ചെയ്യാം

Update: 2022-04-18 05:47 GMT

ഇമ്യൂണ്‍ ആപ്പില്‍ പാസ്സ്പോര്‍ട്ട് വിവരങ്ങള്‍ സ്വമേധയാ അപ്‌ഡേറ്റ് ചെയ്യുന്നതിന് സംവിധാനമൊരുക്കിയതായി കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. ആഭ്യന്തരമന്ത്രാലവുമായുള്ള ഏകോപനത്തോടെയാണ് ഓട്ടോമേറ്റഡ് അപ്ഡേഷന്‍ സാധ്യമാക്കിയത്.

ഇതിനായി രണ്ടു മന്ത്രാലയങ്ങളുടെയും ഡാറ്റാബേസുകള്‍ തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. പുതിയ സംവിധാനമനുസരിച്ചു ഏപ്രില്‍ പതിനാലു മുതല്‍ പാസ്സ്പോര്‍ട്ട് നമ്പര്‍ പുതുക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും പാസ്‌പോര്‍ട്ട് നമ്പര്‍ ഇമ്മ്യൂണ്‍ ആപ്പില്‍ തനിയെ അപ്‌ഡേറ്റ് ആകും.

അതേസമയം പതിനാലിന് മുന്‍പ് പാസ്സ്പോര്‍ട്ട് പുതുക്കിയവര്‍ മിഷ്രിഫ് വാക്‌സിനേഷന്‍ സെന്ററുമായി ബന്ധപ്പെട്ട് ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും അധികൃതര്‍ അറിയിച്ചു. മിഷിരിഫില്‍ നേരിട്ട് പോകാതെ വാട്‌സാപ്പ് വഴി വിവരങ്ങള്‍ പുതുക്കാനുള്ള സംവിധാനം ഒരുക്കിയതായി കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News