നവീകരണം: കുവൈത്തിൽ പാസി ഇലക്ട്രോണിക് സേവനങ്ങൾ നാളെ മുതൽ മുടങ്ങും
പാസി വെബ്സൈറ്റും സഹ്ൽ ആപ്പും ആഗസ്റ്റ് 22 വരെ ലഭ്യമാകില്ല
Update: 2025-08-19 08:39 GMT
കുവൈത്ത് സിറ്റി: നവീകരണത്തിന്റെ ഭാഗമായി തങ്ങളുടെ ഇലക്ട്രോണിക് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. പാസി വെബ്സൈറ്റും സഹ്ൽ ആപ്പും ആഗസ്റ്റ് 19 മുതൽ 22 വരെ ലഭ്യമാകില്ല.
സിസ്റ്റത്തിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും തുടർ സേവനം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഷെഡ്യൂൾ ചെയ്ത ആനുകാലിക അപ്ഡേറ്റുകളുടെ ഭാഗമായാണ് താൽക്കാലികമായി നിർത്തിവെക്കൽ. അറ്റകുറ്റപ്പണി കാലയളവിനുശേഷം സേവനങ്ങൾ ഉടൻ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ.