പെട്രോസ്റ്റാർ മലപ്പുറം ബ്രദേഴ്സ് ഫുട്‌ബോൾ ക്ലബ് കുവൈത്ത് ഇഫ്താർ സംഗമം
Update: 2025-03-26 11:02 GMT
കുവൈത്ത് സിറ്റി: പെട്രോസ്റ്റാർ മലപ്പുറം ബ്രദേഴ്സ് ഫുട്‌ബോൾ ക്ലബ് കുവൈത്ത് ഇഫ്താർ സംഗമം നടത്തി. വൈസ് പ്രസിഡന്റു ബിജു അരിത്തറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുനീർ മക്കാരി സ്വാഗതവും, ട്രഷറർ മൻസൂർ അറക്കൽ നന്ദിയും പറഞ്ഞു. കേഫക് സെക്രട്ടറി മൻസൂർ കുന്നത്തേരി, നൗഫൽ ആയിരംവീട്, ക്ലബ് പ്രതിനിധി അബ്ബാസ്, പെട്രോസ്റ്റാർ മാനേജിംഗ് ഡയറക്ടർ സിജോ പീറ്റർ, അജിമോൻ എന്നിവർ ആശംസകൾ നേർന്നു.