പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ; തത്സമയ സംപ്രേക്ഷണം എംബസി ഓഡിറ്റോറിയത്തിൽ സജ്ജീകരിക്കുമെന്ന് കുവൈത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതിയും സമ്മേളനത്തെ അഭിസംബോധന ചെയ്യും.

Update: 2023-01-07 17:09 GMT
Editor : banuisahak | By : Web Desk

കുവൈത്ത് സിറ്റി: മധ്യപ്രദേശിലെ ഇൻഡോറിൽ ജനുവരി 9, 10 തീയതികളിൽ നടക്കുന്ന 17-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷന്‍റെ തത്സമയ സംപ്രേക്ഷണം എംബസി ഓഡിറ്റോറിയത്തിൽ സജ്ജീകരിക്കുമെന്ന് കുവൈത്ത് ഇന്ത്യന്‍ എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ജനുവരി ഒമ്പതിന് രാവിലെ എട്ട് മണി മുതല്‍ പത്ത് മണി വരെയും ജനുവരി പത്തിന് ഉച്ചക്ക് ഒരു മണി മുതല്‍ 2:30 വരെയുമാണ് ലൈവ് സ്ട്രീമിംഗ് സജ്ജീകരിച്ചിരിക്കുന്നതെന്നും എംബസ്സിയിലേക്ക് എല്ലാ ഇന്ത്യന്‍ പൌരന്മാരെയും ക്ഷണിക്കുന്നതായും എംബസ്സി അധികൃതര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതിയും സമ്മേളനത്തെ അഭിസംബോധന ചെയ്യും.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News