തൊഴിലാളികൾക്കായി പുതിയ ഭവന മാനദണ്ഡങ്ങൾ പുറത്തിറക്കി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ

Update: 2025-01-26 11:22 GMT
Editor : Thameem CP | By : Web Desk

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി പുതിയ നിയമങ്ങൾ പുറത്തിറക്കി പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പി.എ.എം). സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഓരോ തൊഴിലാളിക്കും താമസ സ്ഥലത്ത് നിശ്ചിത ചതുരശ്ര അടി വിസ്തീർണ്ണം സൗകര്യം  ഉറപ്പുവരുത്തേണ്ടതുണ്ട്. ഒരു മുറിയിൽ നാലിലധികം തൊഴിലാളികൾ താമസിക്കാൻ പാടില്ല.റൂമുകളിൽ തിങ്ങി താമസിക്കുന്നത് ഒഴിവാക്കാനും വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് മികച്ച ജീവിത സാഹചര്യം പ്രോത്സാഹിപ്പിക്കുകയുമാണ് ഈ നടപടികളുടെ ലക്ഷ്യം.

Advertising
Advertising

കൂടാതെ യോഗ്യമായ താമസം ഒരുക്കുന്നതിൽ പരാജയപ്പെടുന്ന തൊഴിലുടമകൾ തൊഴിലാളികൾക്ക് ഹൗസിംഗ് അലവൻസ് നൽകേണ്ടതായി വരും. യോഗ്യമായ താമസം ഒരുക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ, കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികൾക്ക് ശമ്പളത്തിന്റെ 25 ശതമാനവും, കൂടുതൽ ശമ്പളം ലഭിക്കുന്നവർക്ക് 15 ശതമാനവുമാണ് അലവൻസ് നൽകേണ്ടത്.

തൊഴിലുടമകൾ തങ്ങളുടെ തൊഴിലാളികൾക്ക് താമസം ഒരുക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളിൽ നിന്നും സംഘടനകളിൽ നിന്നും അനുമതി വാങ്ങേണ്ടതുണ്ട്. ഈ അനുമതി താമസം ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്നും തൊഴിലാളികൾക്ക് അനുയോജ്യമാണെന്നും ഉറപ്പുവരുത്തുന്നതിനാണെന്ന് പി.എ.എം വ്യക്തമാക്കി

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News